ഈരാറ്റുപേട്ട: ചരിത്രത്തില്‍ ആദ്യമായി ഒരു കെഎസ്ആര്‍ടിസിക്ക് ആനവണ്ടി എന്നല്ലാതെ പുതിയൊരു പേരിട്ടു, ‘ചങ്ക് വണ്ടി’. ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍.എസ്.സി. 140 എന്ന ബസാണ് കെ.എസ്.ആര്‍.ടി.സി.യുടെ ചരിത്രം മാറ്റിയിരിക്കുന്നത്. ഈരാറ്റുപേട്ടയില്‍നിന്ന് ആലുവയിലേക്ക് കൊണ്ടുപോയ വണ്ടി തിരികെവേണമെന്ന് ആവശ്യപ്പെട്ടുള്ള, പേര് വെളിപ്പെടുത്താത്ത യാത്രക്കാരിയുടെ ഫോണ്‍വിളി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരി ബസ് തിരികെനല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ചങ്ക് എന്നു പേരിടാന്‍ നിര്‍ദേശിച്ചതും അദ്ദേഹമാണ്. കെഎസ്ആര്‍ടിസി അധികൃതരെ അമ്പരപ്പിച്ചായിരുന്നു ഫോണ്‍കോളിലൂടെ ആ പെണ്‍ശബ്ദം എത്തിയത്. ഞങ്ങളുടെ ചങ്ക്...
" />