ചാനല്‍ ചര്‍ച്ചയ്ക്കിടെ സാംസങ്   ബ്രാന്‍ഡ് അംബാസിഡര്‍ ഉപയോഗിച്ചത് ‘ ആപ്പിള്‍ ഐ ഫോണ്‍’ ;  12 കോടി  പിഴ ആവശ്യപ്പെട്ട് സാംസങ്

ചാനല്‍ ചര്‍ച്ചയ്ക്കിടെ സാംസങ് ബ്രാന്‍ഡ് അംബാസിഡര്‍ ഉപയോഗിച്ചത് ‘ ആപ്പിള്‍ ഐ ഫോണ്‍’ ; 12 കോടി പിഴ ആവശ്യപ്പെട്ട് സാംസങ്

November 1, 2018 0 By Editor

ചാനല്‍ ചര്‍ച്ചയ്ക്കിടെ സാംസങ് റഷ്യന്‍ അംബാസിഡറായ ക്‌സീന സോബ്ചാകിക്ക് ഐ ഫോണ്‍ ഉപയോഗിച്ചു സാംസങ്ങിനെ നാണം കെടുത്തിയതാണ് ടെക് ലോകത്തെ ഹോട്ട് ന്യൂസ്. പൊതുചടങ്ങുകളിലും ടെലിവിഷന്‍ പരിപാടികളിലും ഗ്യാലക്‌സി നോട്ട് ഉപയോഗിക്കണമെന്നായിരുന്നു സാംസങും സോബ്ചാകിനുമായുള്ള കരാര്‍.
പേപ്പര്‍ കൊണ്ട് മറച്ച്‌ പിടിച്ചാണ് ഐ ഫോണ്‍ ഉപയോഗിച്ചതെങ്കിലും സോഷ്യല്‍മീഡിയയുടെ കണ്ണുകള്‍ സോബ്ചാകിനെ കുടുക്കി. ഐഫോണ്‍ എക്‌സ് ആണ് സോബ്ചാകിന്‍ ഉപയോഗിച്ചത്.
സാംസങിനെ നാണം കെടുത്തുന്ന പ്രവര്‍ത്തിയാണ് മാധ്യമപ്രവര്‍ത്തക കൂടിയായ ബ്രാന്‍ഡ് അംബാസിഡറില്‍ നിന്നുണ്ടായിരിക്കുന്നതെന്നാണ് സാംസങ് പിഴ ആവശ്യപ്പെട്ട കത്തില്‍ പറയുന്നത്.