തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണ് തങ്ങള്‍ നില്‍ക്കുന്നതെന്നും സ്ത്രീപ്രവേശനത്തെ അനുകൂലിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. നേരത്തെ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തിരുന്നു. വിവേചനത്തിന്റെ പേരിലല്ല, വിശ്വാസത്തിന്റെ പേരിലാണ് പിന്തുണയ്ക്കാത്തത് എന്നായിരുന്നു ദേവസ്വം ബോര്‍ഡ് മുമ്പ് വ്യക്തമാക്കിയത്.
" />
Headlines