കൊട്ടാരക്കര: സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് ലഭിച്ചു. കൊട്ടാരക്കര സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണ് ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ശ്രീജിത്തിനെ ഒരു യുവതിക്കൊപ്പം നാട്ടുകാര്‍ വീട്ടില്‍ നിന്നും പിടികൂടിയിരുന്നു. സംഭവം തുടര്‍ന്ന് സ്ഥലത്തെത്തിയ പുത്തൂര്‍ പോലീസ് ശ്രീജിത്തിനോട് സ്റ്റേഷനില്‍ ചെല്ലാന്‍ നിര്‍ദേശിച്ചിരുന്നു. ഇദ്ദേഹം പുത്തൂര്‍ സ്റ്റേഷനില്‍ പോയി മടങ്ങിയെത്തിയ ശേഷം കാണാതാകുകയായിരുന്നു.
" />
Headlines