കാഠ്മണ്ഡു: നേപ്പാളില്‍ കാര്‍ഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് അപകടം. സംഭവത്തില്‍ രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 186 കിലോമീറ്റര്‍ അകലെയുള്ള മുക്തിനാഥിലാണ് മകാലു എയറിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ വിവരം നേപ്പാള്‍ ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു. സുര്‍ഖെട്ടില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററുമായുള്ള ബന്ധം ഹുംലയില്‍ വെച്ചാണ് നഷ്ടപ്പെട്ടത്.
" />
New
free vector