സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്

September 23, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.97 രൂപയും ഡീസലിന് 79.18 രൂപയുമാണ് വില. നാല് ദിവസത്തിനുശേഷമാണ് ഡീസലിനു വില വര്‍ധിച്ചത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84.47 രൂപയും ഡീസലിന് 77.68 രൂപയുമായി. കോഴിക്കോട്ട് പെട്രോളിന് 84.84 രൂപയും ഡീസലിന് 78.04 രൂപയുമാണ്.

മുംബൈയില്‍ പെട്രോളിന് 89.96 രൂപയായി. ഡീസലിന് 78.52 രൂപയുമാണ്. ഡല്‍ഹിയില്‍ ഒരു പെട്രോളിന് 82.61 രൂപയും ഡീസലിന് 73.97 രൂപയുമാണ് വില.