കോഴിക്കോട്: ഇ.പോസ് മെഷീനുകള്‍ കൂട്ടത്തോടെ പണിമുടക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം താറുമാറായി. ഒപ്പം സെര്‍വര്‍ തകരാര്‍ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ഇതോടെ സൗജന്യ അരി വിതരണം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. റേഷന്‍ വാങ്ങാനെത്തുമ്പോള്‍ ഇ പോസ് യന്ത്രത്തില്‍ ഒന്നും തെളിയുന്നില്ലെന്നതും സെര്‍വര്‍ പ്രശ്‌നവുമെല്ലാം ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കുകയാണ്. ഒരു കിലോ അരിയെങ്കിലും ലഭിക്കണമെങ്കില്‍ ഇവര്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ സെര്‍വറിനു ശേഷിയില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് പ്രത്യേകമായി സെര്‍വര്‍...
" />
Headlines