സംസ്ഥാനത്ത് ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ശക്തമായ മഴ തുടരും

June 16, 2018 0 By Editor

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 19 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കേരള തീരത്ത് കാറ്റിന്റെ വേഗത കൂടാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ദമായിരിക്കും. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പിന്റെ സമയവും നീട്ടി.

സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അതാത് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.