ഏഷ്യനെറ്റ് കോമഡി സ്റ്റാഴ്‌സിലെ പ്രധാന വിധി കര്‍ത്താക്കളില്‍ ഒരാളായ നടന്‍ ജഗദീഷിന് അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ മോശം പേരാണ്. ഷോയ്ക്കിടെ ജഗദീഷിന് വിനയാകുന്നത് അദ്ദേഹം ആലപിക്കുന്ന ഗാനം തന്നെയാണ്. ‘കബാലി’യും, ‘ബാഹുബലി’യുമൊക്കെ പെര്‍ഫോം ചെയ്തു പാടി ജഗദീഷ് പ്രേക്ഷകരെ വെറുപ്പിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രധാന ആരോപണം. ജഗദീഷിന്റെ പ്രകടനത്തെ ട്രോളര്‍മാര്‍ ഏറ്റെടുക്കാറുണ്ട്, അളവറ്റ രീതിയില്‍ പരിഹസിക്കാറുമുണ്ട്, എന്നാല്‍ സമൂഹത്തിലെ ചെറുപ്പക്കാര്‍ക്ക് മാതൃകയാക്കാവുന്ന നല്ല ശീലങ്ങള്‍ ജഗദീഷിലുണ്ട്. സ്വന്തം സ്വഭാവ വിശേഷങ്ങള്‍ ചെണ്ടകൊട്ടി അറിയിക്കുന്നത് നല്ല രീതിയില്ല എന്ന്...
" />