സന്നിധാനത്ത് ആചാരലംഘനം നടത്തി പൊലീസ്;തിരുമുറ്റത്ത്‌ ബൂട്ടിട്ട്  കയറി ,ഭക്തരു പ്രതിഷേധിച്ചപ്പോൾ തെറ്റ് പറ്റിപോയെന്നു സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍

സന്നിധാനത്ത് ആചാരലംഘനം നടത്തി പൊലീസ്;തിരുമുറ്റത്ത്‌ ബൂട്ടിട്ട് കയറി ,ഭക്തരു പ്രതിഷേധിച്ചപ്പോൾ തെറ്റ് പറ്റിപോയെന്നു സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍

December 18, 2018 0 By Editor

ശബരിമല: സന്നിധാനത്ത് ആചാരലംഘനം നടത്തി പൊലീസ്. തിരുമുറ്റത്താണ് പൊലീസ് ബൂട്ടിട്ട് പ്രവേശിച്ചത്. മാളികപ്പുറത്തേക്കുള്ള ഫ്‌ളൈഓവറിലും പൊലീസ് ബൂട്ട് ഉപയോഗിച്ചാണ് കയറിയത്. ഭക്തര്‍ ഏറെ പവിത്രതയോടെ കരുതുന്ന ശ്രീകോവിലിന് സമീപത്താണ് പൊലീസിന്റെ ഈ നടപടി. അരമണിക്കൂറിലേറെ സമയം പൊലീസുകാര്‍ ഇത്തരത്തില്‍ നിലയുറപ്പിച്ചു. ബൂട്ട്‌സിന് പുറമെ ബെല്‍റ്റും, ഷീല്‍ഡും, ഹെല്‍മറ്റും ലാത്തിയുമുപയോഗിച്ചാണ് ഇവര്‍ ഇവിടെ നിന്നത്.
ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ഈ വേഷത്തിലെത്തിയത്. ബൂട്ട്‌സ് ഇട്ട് നില്‍ക്കുന്നത് ഭക്തര്‍ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പിന്മാറാന്‍ പൊലീസ് ആദ്യം തയാറായിരുന്നില്ല. തുടര്‍ന്ന് ഭക്തര്‍ പ്രതിഷേധിച്ചതോടെയാണ് ഇവര്‍ ബൂട്ട്‌സ് അഴിച്ച് വച്ചത്.
അതേസമയം സംഭവത്തില്‍ പൊലീസിന് പിഴവ് പറ്റിയെന്നും നടപടിയെടുക്കുമെന്നും സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ ജി ജയദേവ് പറഞ്ഞു.