സരിതയുടെ കേസ് വീണ്ടും ഉയര്‍ന്ന് വന്നിരിക്കുന്നത് ശബരിമല വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വായ അടക്കുവാനോ !

സരിതയുടെ കേസ് വീണ്ടും ഉയര്‍ന്ന് വന്നിരിക്കുന്നത് ശബരിമല വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വായ അടക്കുവാനോ !

October 21, 2018 0 By Editor

ഒരു ഇടവേളയ്ക്ക് ശേഷം കേരള രാഷ്ട്രീയത്തില്‍ കളം നിറച്ച്‌ സരിതയുടെ കേസ് വീണ്ടും ഉയര്‍ന്ന് വന്നിരിക്കുകയാണ്. സരിതാനായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തതോടെയാണ് ഇത്. എന്നാല്‍ ഈ നീക്കത്തിന് പരിഹാസ രൂപേണ വിമര്‍ശിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍. സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്ബില്‍ പകച്ചു നില്ക്കുന്ന പിണറായി സര്‍ക്കാരിനു കൈത്താങ്ങായിട്ടാണ് വീണ്ടും സരിതയുടെ കേസ് ഉയര്‍ന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം വേണുഗോപാലിനെതിരെ മാനഭംഗത്തിനും, ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനുമാണ് കേസുകളെടുത്തിരിക്കുന്നത്.

മീടൂവില്‍ എംജെ അക്ബറുടെ രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സരിതയുടെ കാര്യത്തില്‍ നിഷേധാത്മക സമീപനം സ്വീകരിക്കാനാവില്ല. ഉമ്മന്‍ചാണ്ടിയെയും വേണുഗോപാലിനെയും വര്‍ക്കിങ് കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കേണ്ടി വരും. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വരും.

സഖാവ് സരിതയ്‌ക്കൊപ്പമാണ് നമ്മള്‍ അതിജീവിക്കുന്നതെന്ന് സര്‍ക്കാരിനെ കളിയാക്കുന്ന അഡ്വ. ജയശങ്കര്‍ ആര്യാടന്‍ മുതല്‍ ഹൈബി ഈഡന്‍ വരെയുളളവര്‍ക്കെതിരെയും ഇതുപോലുളള പരാതികള്‍ സരിത എഴുതുമെന്നും ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്ബില്‍ പകച്ചു നില്ക്കുന്ന പിണറായി സര്‍ക്കാരിനു കൈത്താങ്ങായി വീണ്ടും സരിത.

സരിതാനായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തു. ബലാത്സംഗമാണ് വേണുവിനെതിരെ ആരോപിച്ചിട്ടുളളത്; ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനവും. രണ്ടും ജാമ്യമില്ലാ വകുപ്പുകള്‍.

ഇതൊരു തുടക്കമാണ്. ആര്യാടന്‍ മുതല്‍ ഹൈബി ഈഡന്‍ വരെയുളളവര്‍ക്കെതിരെയും ഇതുപോലുളള പരാതികള്‍ സരിത എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്ബ് സ്ത്രീപീഡകരായ മൊത്തം കോണ്‍ഗ്രസ് നേതാക്കളും ജയിലിലാകും.

മീടൂവില്‍ എംജെ അക്ബറുടെ രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സരിതയുടെ പരാതി അവഗണിക്കാനാവില്ല. ഉമ്മന്‍ചാണ്ടിയെയും വേണുഗോപാലിനെയും വര്‍ക്കിങ് കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കേണ്ടി വരും. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വരും.

# നമ്മള്‍ അതിജീവിക്കും,
സഖാവ് സരിതയ്ക്കൊപ്പം.