വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതിയതിന് വിമാനത്താവളത്തില്‍ വിവസ്ത്രയാക്കി പരിശോധന നടത്തിയെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ സൈനബ് മര്‍ച്ചന്റിനാണ് അധികൃതരില്‍ നിന്ന് ദുരനുഭവുണ്ടായത്. ബോസ്റ്റണില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോകുന്നതിനിടെ വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. സൈനബ് റൈറ്റ്‌സ് എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകയും എഡിറ്ററുമാണ് സൈനബ്. സാധാരണ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനക്ക് പുറമേ വിശദമായ പരിശോധനക്ക് സ്വകാര്യ മുറിയിലേക്ക് വരാന്‍ ഉദ്യേഗസ്ഥര്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് സൈനബ് പറയുന്നു.
" />
Headlines