ആചാരങ്ങൾ സംരക്ഷിക്കാൻ എതറ്റം വരെയും ഹൈന്ദവ ജനത തയ്യാറകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല

December 6, 2018 0 By Editor

വടക്കാഞ്ചേരി : ആചാരങ്ങൾ സംരക്ഷിക്കാൻ എതറ്റം വരെയും ഹൈന്ദവ ജനത തയ്യാറകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല പറഞ്ഞു. ശബരിമലയിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ദർശനം നടത്താനെത്തുന്നവരെ ജയിലിലടക്കുന്ന രീതി കേട്ടുകേൾവിയില്ലാത്തതാണ്. സനാധന ധർമ്മം വൈവിദ്ധ്യത്തിന്റെ മഹനീയ മാതൃകയാണ്.  തെക്കുംകരയിൽ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ വായനശാലാ പരിസരത്തു സംഘടിപ്പിച്ച അയ്യപ്പധർമ്മസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കെ.പി.ശശികല.ഹിന്ദുവിന്റെ പണം വാങ്ങി കാണിക്കപ്പെട്ടിയിൽ ഇട്ട് ഹിന്ദുവിന്റെ വിശ്വാസം നശിപ്പിക്കാനാണ് മതേതര ഭരണകൂടം ശ്രമിക്കുന്നതെന്നും ‘ ശശികല ടീച്ചർ കുറ്റപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥർക്ക് അവാർഡ് കൊടുത്തതിന് ‘ പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും അവർ കൂട്ടിചേർത്തു. ഊത്രാളിക്കാവ് പൂരം എങ്കക്കാട് വിഭാഗം ലീഗൽ അഡ്വൈസർ .. അഡ്വ.മുല്ലപ്പറമ്പിൽ ശിവദാസൻ അയ്യപ്പധർമ്മ സംഗമം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരക്കോട് സ്കൂൾ മുൻ പ്രധാനധ്യാപകനും, അമ്പലപ്പാട് ധർമ്മശാസ്താ ക്ഷേത്രം പ്രസിഡൻ്റുമായ :കെ.എസ്സ്.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.കെ.പ്രകാശൻ, ബാബു അത്താണി, എ.ആർ.വിജയൻ, കെ.ജി.ശങ്കരൻ കുട്ടി, പി.എം.പരമേശ്വരൻ, തുടങ്ങിയവർ പ്രസംഗിച്ചു.