സൗദി അറേബ്യയില്‍ സ്ഫോടനം നടന്നതായി റിപ്പോർട്ട് . സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് തവണ സ്ഫോടന ശബ്‍ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നിടങ്ങളിലാണ് സ്ഫോടനം നടന്നതെന്ന് വാര്‍ത്ത ഏജന്‍സി, റോയിറ്റേഴ്‍സ്‍ സ്ഥിരീകരിച്ചു. റിയാദിന് മുകളില്‍ വലിയ തോതില്‍ പുക കണ്ടതായും, ദൃക്സാക്ഷികള്‍ പറഞ്ഞു. റിയാദിന് മുകളില്‍ മിസൈലുകള്‍ തടഞ്ഞെന്ന് സൗദി അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സൗദി സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. സൗദി വ്യോമസേന മിസൈലുകള്‍ തടഞ്ഞതായാണ് സര്‍ക്കാര്‍ സ്ഥിരീകരണം.
" />
New
free vector