കൊച്ചി: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ തൊഴിലുറപ്പ് പരിശീലന പദ്ധതിയുടെ 2019 വര്‍ഷ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷ ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍ കോഴ്സിലേക്കും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ആറുമാസ ഡീലര്‍ഷിപ്പ് കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവ് കോഴ്സിലേക്കും അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ എം.എന്‍. രാജ്കുമാര്‍ പറഞ്ഞു. ഓട്ടോമൊബൈല്‍ ഡീലറായ പോപ്പുലര്‍ ഗ്രൂപ്പിന്റെ ട്രെയിനിംഗ് വിഭാഗമാണ് കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഫോണ്‍:...
" />