ആലപ്പുഴ: ഡിസംബറില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിന്റെ വേദി മാറ്റുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍. മുന്‍നിശ്ചയ പ്രകാരം ആലപ്പുഴ തന്നെയാവും സ്‌കൂള്‍ കലോത്സവത്തിന് വേദിയാവുക എന്ന് ഡിപിഐ അറിയിച്ചു. മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷം ആലപ്പുഴ ജില്ലയിലെ വിവിധ മേഖലകളില്‍ കനത്ത നാശം വിതച്ചതിനാല്‍ ഡിസംബറില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിന്റെ വേദി മാറ്റിയേക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തുവന്നത്.
" />
Headlines