സെപ്റ്റംബര്‍ 20നകം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം: സുപ്രീംകോടതി

August 29, 2018 0 By Editor

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനത്തിന് കര്‍ശന ഉപാധികളുമായി സുപ്രീംകോടതി. കോളേജ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 20നകം തുക നിക്ഷേപിക്കണമെന്നും കോടതി ഉത്തരവിട്ടു.

201617 അധ്യായന വര്‍ഷം പ്രവേശനം റദ്ദായ വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയാക്കി. വിദ്യാര്‍ത്ഥികള്‍ അടുത്ത മാസം മൂന്നിനകം പണം നല്‍കണം. ഈ വ്യവസ്ഥകള്‍ പാലിച്ചാല്‍ ഈ വര്‍ഷം പ്രവേശനം അനുവദിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഇതുകൂടാതെ പത്ത് ലക്ഷം രൂപാ വീതം സുപ്രീംകോടതി ബാര്‍ അസോസിയേഷനും അഡ്വക്കറ്റ് ഓണ്‍ റെക്കാഡ് അസോസിയേഷനും നല്‍കണം.