എറണാകുളം: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി മുഹമ്മദ് അറസ്റ്റില്‍. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത് എസ്എഫ്‌ഐയെ പ്രതിരോധിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നുവെന്ന് മുഹമ്മദ് പൊലീസിനോട് വെളിപ്പെടുത്തി. ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലയിലേക്കെത്തിച്ചത്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദ് ആണെന്നും മൊഴി നല്‍കി. ക്യാംപസില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷം ആസൂത്രിതമായിരുന്നെന്നും.സംഘര്‍ഷം മുന്നില്‍ കണ്ട് പുറത്തുനിന്നുള്ളവര്‍ കൊച്ചിന്‍ ഹൗസില്‍ ക്യാമ്ബ് ചെയ്‌തെന്നും...
" />
Headlines