ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി റിവ്യു ഹര്‍ജി നല്‍കണമെന്ന് സുധീരന്‍

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി റിവ്യു ഹര്‍ജി നല്‍കണമെന്ന് സുധീരന്‍

October 5, 2018 0 By Editor

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. കത്തിന്റെ പകര്‍പ്പും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ്.

പ്രിയപ്പെട്ട മുഖ്യമന്ത്രി,

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ഉചിതമായില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ-സാമൂഹ്യ-ആധ്യാത്മിക തലത്തില്‍ സമഗ്രമായ ആശയ വിനിമയം നടത്തിയതിന് ശേഷം വേണമായിരുന്നു ഈ നിലപാട്.

ഏതായാലും സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. റിവ്യൂ ഹര്‍ജി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.

ഈ പ്രശ്നവുമായി ബന്ധപ്പെട്ട് സ്വതന്ത്ര നിലപാട് എടുക്കുവാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കഴിയേണ്ടതായിരുന്നു. അതിന് കഴിയാത്ത സാഹചര്യമുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നാണ്. മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ഈയൊരവസ്ഥ ഒഴിവാക്കിയേ മതിയാകൂ.

സ്നേഹപുര്‍വം

വി.എം സുധീരന്‍