ശക്തമായ മഴ: ഉത്തര്‍പ്രദേശില്‍ ഒന്‍പത് പേര്‍ മരിച്ചു

July 27, 2018 0 By Editor

ലക്‌നോ: ശക്തമായ മഴയെ തുടര്‍ന്നു ഉത്തര്‍പ്രദേശില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. കെട്ടിടങ്ങള്‍ ഇടിഞ്ഞു വീണും വൈദ്യുതാഘാതമേറ്റുമാണ് കൂടുതല്‍ ആളുകളും മരിച്ചത്.

കഴിഞ്ഞ 48 മണിക്കൂറായി ഉത്തര്‍പ്രദേശിലെ ആഗ്രയിലും മഥുരയിലും കനത്ത മഴ തുടരുകയാണ്. മഴയെ തുടര്‍ന്നു നിരവധി സ്ഥലങ്ങളില്‍ വീടുകളും റോഡുകളും തകര്‍ന്നതായും അധികൃതര്‍ വ്യക്തമാക്കി.