ശക്തമായ മഴ: വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു

July 25, 2018 0 By Editor

തൊടുപുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ അങ്കണവാടികള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ കുട്ടനാട് താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധിയാണ്.

എംജി സര്‍വകലാശാല ഇന്നും 27നും നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബിഎഡ് (ക്രെഡിറ്റ് & സെമസ്റ്റര്‍ – 2017 അഡ്മിഷന്‍ റഗുലര്‍ / 2015 & 2016 അഡ്മിഷന്‍ സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകള്‍ യഥാക്രമം ഓഗസ്റ്റ് ഒന്ന്, മൂന്ന് തീയതികളിലേക്കു മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍ മറ്റു പരീക്ഷകള്‍ക്കും സമയത്തിനും മാറ്റമില്ല.