ശവപ്പെട്ടിയില്‍ കിടന്നുകൊണ്ടുള്ള ശ്രീജിത്തിന്റെ നിരാഹാര സമരം ആയിരം ദിനങ്ങള്‍ പിന്നിട്ടു

ശവപ്പെട്ടിയില്‍ കിടന്നുകൊണ്ടുള്ള ശ്രീജിത്തിന്റെ നിരാഹാര സമരം ആയിരം ദിനങ്ങള്‍ പിന്നിട്ടു

September 16, 2018 0 By Editor

തിരുവനന്തപുരം: പോലീസിന്റെ ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിനിരയായ്ക്കുകയും മരിക്കുകയും ചെയ്ത ശ്രീജീവിന്റെ കൊലയാളികള്‍ക്ക്ശിക്ഷ വാങ്ങികൊടുക്കുന്നതിന് വേണ്ടിയുള്ള സമരം പിന്നിട്ടിട്ട് 1000 ദിനങ്ങള്‍ കഴിഞ്ഞിരിക്കുകയാണ് .ഒറ്റയാള്‍ പട്ടാളമായി നിന്നുകൊണ്ട് തന്നെ നിരാഹാര സമരം നടത്തുകയാണ് ശവപ്പെട്ടിയില്‍ കിടന്നുകൊണ്ടാണ് ശ്രീജിത്ത് തന്റെ നിരാഹാര സമരം നീതിക്കു വേണ്ടി നടത്തുന്നത് .

സഹോദരന്റെ മരണം സിബിഐ അന്വേഷിക്കണം എന്ന് ആദ്യ ഘട്ടത്തില്‍ ആവശ്യപ്പെടുകയും എന്നാല്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു .എന്നാല്‍ അതിനു ശേഷം അതിന്റെ ഒരു വിവരവും ലഭ്യമല്ല . സിബിഐ അന്വേഷണം നടത്തുന്നതിന്റ രേഖയായുള്ള പേപ്പറുകള്‍ പോലും ലഭിച്ചിട്ടില്ല എന്നാണ് ശ്രീജിത്ത് പറയുന്നത് .എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സിബിഐ ഓഫീസില്‍ നിന്ന് ഒരു കത്ത് വരുകയും അതില്‍ അന്വേഷണം നടക്കുന്നുണ്ട് എന്നുമായിരുന്നു എഴുതിയിരുന്നത് .

എന്നാല്‍ കൊലയാളില്‍ ഇപ്പോഴും അധികാരത്തില്‍ തുടരുന്നത് ഏറെ ആശങ്കകള്‍ ഉളവാക്കുന്നു .കേസ് വഴിതിരിച്ചുവിടാനും സാധ്യത ഉണ്ട് .സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കേസുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രതികരണവും ലഭിക്കുന്നുമില്ല .