ശബരിമല യുവതീ പ്രവേശനം: പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നു

ശബരിമല യുവതീ പ്രവേശനം: പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നു

November 13, 2018 0 By Editor

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നു. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് പരിഗണിക്കുക. 50 പുനഃപരിശോധനാഹര്‍ജികളാണുള്ളത്. വിധി പറ‌ഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാല്‍ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിശോധിക്കുന്നത്. അനുകൂല വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്. നേരിട്ടുള്ള വാദമില്ല. അഭിഭാഷകര്‍ക്കുള്‍പ്പെടെ പ്രവേശനമില്ല.