ചാച്ചാജിയുടെ സ്മരണയിൽ ശിശുദിനം ആഘോഷിച്ചു

November 14, 2018 0 By Editor

വടക്കാഞ്ചേരി: പൂക്കളേയും, പൂമ്പാറ്റകളേയും, പൈതങ്ങളേയും ഒരു പോലെ സ്നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ 129-ാം ജന്മദിനത്തിൽ നാടെങ്ങും വിവിധ പരിപാടികൾ നടന്നു. കുട്ടികൾ ചാച്ചാജിയുടെ സ്മരണയിൽ ശിശുദിനം ആഘോഷിച്ചു.നഗരസഭയിൽ ഉൾപ്പെട്ട 137-ാം നമ്പർ അങ്കണവാടിയിൽ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി കുരുന്നു കുട്ടികളുടെ വ്യത്യസ്തതയാർന്ന പരിപാടികൾ നടന്നു. ഡിവിഷൻ കൗൺസിലർ ബുഷ്റാ റഷീദ് ഉദ്ഘാടനം ചെയ്തു. അധ്യാപികഗൗരിക കൃഷ്ണദാസ്, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

വരവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ അസംബ്ലിയിൽ അണിനിരന്നു. ശിശുദിന റാലിയും ഉണ്ടായി. കുമരനെല്ലൂർ 133-ാം അങ്കണവാടിയിൽ നടന്ന ശിശുദിനാഘോഷ പരിപാടി ഡിവിഷൻ കൗൺസിലർ ഷജിനി രാജൻ അദ്ധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ:നിനു മുഖ്യാതിഥിയായി.എ.ഡി. അജി, അധ്യാപിക ലത, ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.

മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം അനുസ്മരണ ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡൻ്റ് ..എൻ.ആർ.രാധാകൃഷ്ണൻ നെഹ്റുവിൻ്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന ചെയ്ത് ഉദ്ഘാടനം ചെയ്തു. കെ.ആർ.കൃഷ്ണൻകുട്ടി ,എ.പി.ദേവസ്സി, ബെന്നി.പി.ജെ, ബാബു കണ്ണനായ്ക്കൽ, കെ.വി ജനാർദ്ദനൻ, സേവിയാർ തുടങ്ങിയവർ പങ്കെടുത്തു.