ഇസ്ലമാബാദ്: സിഖ് തീര്‍ഥാടകര്‍ക്ക് കര്‍ത്താര്‍പുര്‍ ഗുരുദ്വാരയിലേക്ക് വിസയില്ലാതെ പ്രവേശനം നല്‍കുമെന്ന് പാകിസ്താന്‍. പാകിസ്താന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയാണ് വിസയില്ലാതെ സിഖ് തീര്‍ഥാടകര്‍ക്ക് കര്‍ത്താപുര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് പ്രവേശനം നല്‍കുമെന്ന് അറിയിച്ചത്. ഇതിനായി പ്രത്യേക റോഡ് നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷം മുഴുവനും തീര്‍ഥാടന കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുമോയെന്ന് പാകിസ്താന്‍ അറിയിച്ചിട്ടില്ല. അടുത്ത വര്‍ഷം ഗുരുനാനാക്കിന്റെ 550ാം ജയന്തിയാണ് ഇതുമായി ബന്ധപ്പെട്ട് മാത്രമാണോ പ്രവശനമെന്ന കാര്യത്തിലും വ്യക്തതയില്ല.
" />