ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ് രാജിവെച്ചു. അഖിലേഷ് യാദവിന്റെ നേതൃത്വത്തെ ചോദ്യം ചെയ്താണ് ശിവ്പാല്‍ യാദവിന്റെ രാജി. സമാജ്‌വാദി സെക്യൂലര്‍ മോര്‍ച്ച എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. തനിക്ക് പാര്‍ട്ടിയില്‍ ചുമതലകളൊന്നും നല്‍കിയില്ല. അതിനാലാണ് സമാജ്‌വാദി സെക്യുലര്‍ മോര്‍ച്ചയുമായി രംഗത്തെത്തിയത്. കുറേക്കാലം താന്‍ കാത്തിരുന്നു. സമാജ്‌വാദി പാര്‍ട്ടി ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നതിനായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. സമാജ്‌വാദി പാര്‍ട്ടിയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആര്‍ക്കും തന്റെ പക്ഷത്തേക്ക് കടന്നുവരാമെന്നും...
" />
Headlines