തിരുവനന്തപുരം: സോഷ്യല്‍ മീഡിയാ വഴി ഹനാനെതിരെ നടന്നത് ഗുണ്ടായിസമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. ഹനാന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ്. സമൂഹമാധ്യങ്ങളില്‍ ഹനാനെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. ശനിയാഴ്ച ഹനാനെ നേരില്‍ കാണുമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. തമ്മനത്തു യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാനെക്കുറിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതോടെയാണു ഹനാന്‍ ശ്രദ്ധാകേന്ദ്രമായത്.ഇതോടെ നിരവധി സഹായ ഹസ്തങ്ങളാണ് ഹനാനെ തേടി എത്തിയിരുന്നത് . തൊടുപുഴ അല്‍ അസര്‍ കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ഹനാന്‍. ജീവിക്കാനുള്ള...
" />
Headlines