കൊച്ചി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭീകരമായ പോലീസ് മര്‍ദനത്തിന്റെ ഇരയാണ് ശ്രീജിത്തെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ സര്‍വീസില്‍നിന്നു പുറത്താക്കണമെന്നും അവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീജിത്തിനെ കൊലപ്പെടുത്തിയവര്‍ തന്നെ കേസ് അന്വേഷിക്കുന്നത് ശരിയല്ല. അതിനാല്‍ സിറ്റിംഗ് ജഡ്ജി തന്നെ കേസന്വേഷിക്കണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം വെടിയണമെന്നും ചെന്നിത്തല ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പറഞ്ഞു.
" />
free vector