എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങിനുള്ള അപേക്ഷ ക്ഷണിച്ചു

May 13, 2018 0 By Editor

പൊറ്റശേരി: പൊറ്റശേരി സര്‍വീസ് സഹകരണബാങ്കിന്റെ പ്രവര്‍ത്തനപരിധിയില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്നതിനു അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മാര്‍ക്ക്‌ലിസ്റ്റ് കോപ്പിയുമായി 18ന് മുമ്പായി ബാങ്ക് ഓഫീസില്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.കരിയര്‍ ഗൈഡന്‍സ് സെമിനാറിന് സൈക്കോളജിസ്റ്റ് മുഹമ്മദ് റിയാസ് നേതൃത്വം നല്‍കും.