തിരുവനന്തപുരം: സ്ത്രീകളുടെ കണ്ണീരുവീണ് നാട് നശിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കില്ലെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ സര്‍ക്കാരാണിതെന്നും എം സി ജോസഫൈന്‍. ബിഷപ്പിനെതിരായ പരാതിയിലെ അന്വേഷണം വൈകുന്നത് നീതി നിഷേധിക്കലാണെന്നും ജോസഫൈന്‍ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസവും തുടരുകയാണ്. ജായിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഭാരവാഹികളായ ജോസ് ജോസഫ്, സ്റ്റീഫന്‍ എന്നിവരാണ് രണ്ടാം ദിവസം കൊച്ചിയില്‍ നിരാഹാരമിരിക്കുന്നത്. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ്...
" />
Headlines