കോഴിക്കോട്: പോലീസിലെ ദാസ്യപ്പണി വിവാദം ചൂടാറാതെ നില്‍ക്കുമ്പോള്‍ കോഴിക്കോട് സിറ്റി പോലീസില്‍ കമ്മീഷണര്‍ക്ക് സുരക്ഷയൊരുക്കാന്‍ പതിനാലുപേര്‍. കമ്മീഷണര്‍ പോകുന്നിടത്തെല്ലാം സുരക്ഷയൊരുക്കാന്‍ എആര്‍ ക്യാന്പില്‍ നിന്നുള്ള പന്ത്രണ്ട് അംഗ സ്‌ട്രൈക്കിംഗ് ഫോഴ്‌സാണ് മറ്റൊരു വാഹനത്തില്‍ പിന്തുടരുന്നത്. ദാസ്യപ്പണി വിവാദത്തെ തുടര്‍ന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ നിര്‍ദേശപ്രകാരം ഐപിഎസുകാര്‍ കൂടെയുള്ള പോലീസുകാരെ പിന്‍വലിച്ചിരുന്നുവെങ്കിലും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാര്‍ ഇതിന് തയാറായിട്ടില്ല. നഗരത്തില്‍ ഏതെങ്കിലും പ്രശ്‌നങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ ഇടപെടാനാണ് സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ തയാറാക്കി...
" />
Headlines