സ്റ്റോറികള്‍ പോസ്റ്റ് ചെയ്യുന്നതില്‍ മാറ്റങ്ങളുമായി ഇന്‍സ്റ്റഗ്രാം

June 16, 2018 0 By Editor

ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ആരെങ്കിലും സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് ഉപയോക്താക്കളെ അറിയിക്കുന്ന ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം ഇനി അവതരിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ചില ഉപയോക്താക്കള്‍ക്കിടയില്‍ ഇന്‍സ്റ്റഗ്രാം ഈ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറിയെന്ന് ഇന്‍സ്റ്റഗ്രാം സ്ഥിരീകരിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

24 മണിക്കൂര്‍ മാത്രമാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസ് കാണാന്‍ കഴിയുക. അത് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കില്ല. ഇക്കാരണത്താലാണ് ആളുകള്‍ അവയുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ശ്രമിക്കുന്നത്.

ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുന്നതും പുതിയ സുരക്ഷാ ഫീച്ചര്‍ ഒരുക്കാനുള്ള കാരണങ്ങളിലൊന്നായിരുന്നു. ഇത് താമസിയാതെ അവതരിപ്പിക്കുമെന്ന് ജനുവരിയില്‍ വാര്‍ത്തകളും ഉണ്ടായിരുന്നു.