നടുവണ്ണൂര്‍: പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും പറവൂരിനടുത്ത് പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫിസും അങ്കണവാടിയും, വീടുകളും ശുചീകരിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും കൂടാതെ ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ പുല്ലരിക്കല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷൈമ, പ്രീതി എന്നിവര്‍ ഉള്‍പ്പെടെ 28 പേരാണ് സംഘത്തിലുണ്ടായിരുന്നത്. രാവിലെ എട്ടു മുതല്‍ വൈകീട്ട് ഏഴു വരെ കഠിന പ്രയത്നം നടത്തിയാണ് പഞ്ചായത്ത് ഓഫിസ് ശുചിയാക്കിയതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. മന്ത്രി എ.സി. മൊയ്തീന്‍, വി.ഡി. സതീശന്‍ എംഎല്‍എ എന്നിവര്‍ സ്ഥലത്തെത്തി ഭരണ...
" />