കുവൈറ്റ്: കുവൈറ്റില്‍ സ്വദേശിവല്‍ക്കരണ നടപടികളുടെ കാര്യക്ഷമത നിരീക്ഷിക്കാന്‍ സ്ഥിരം സംവിധാനം വരുന്നു. പാര്‍ലമെന്റിലെ സ്വദേശിവല്‍ക്കരണ സമിതി മേധാവി ഖലീല്‍ അല്‍ സാലിഹ് എം.പിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. സ്വദേശിവല്‍ക്കരണം കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷക്കാനും ബാഹ്യ ഇടപെടലുകള്‍ ഇല്ലാതാക്കാനുമാണ് സംവിധാനം കൊണ്ട് ലക്ഷ്യമിടുന്നത്. നിശ്ചിതകാലത്തിനുള്ളില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ ചില വകുപ്പുകള്‍ നിര്‍ദേശം കൃത്യമായി പാലിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. ബാഹ്യ ഇടപെടലുകള്‍ കാരണമാണ് ചില വകുപ്പുകളില്‍ നടപടി...
" />
Headlines