ആവശ്യമുള്ള സാധനങ്ങള്‍ പച്ചരി – 200 ഗ്രാം ഉഴുന്ന് – 1/2 കപ്പ്് ജീരകം – 1/4 ടീസ്പൂണ്‍ റാഗിപ്പൊടി – 120 ഗ്രാം വെള്ളം – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം പച്ചരി വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. ഉഴുന്നും ജീരകവും ഒരുമിച്ച് കുതിര്‍ത്തുവയ്ക്കുക. ശേഷം പച്ചരിയും ഉഴുന്നും മിക്‌സിയില്‍ അരച്ചെടുക്കുക. ഇതിലേക്ക് ഉപ്പും റാഗിപ്പൊടിയും ചേര്‍ത്ത് മിക്സ് ചെയ്ത് ഒരു രാത്രി പുളിക്കാന്‍ വയ്ക്കുക. ഇഡ്ഡലിത്തട്ടില്‍ മയം പുരട്ടി മാവ് കോരിയൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കാം.
" />
Headlines