കൊച്ചി : സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് കൂടിയത്. രണ്ട് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില മാറുന്നത്. 22, 680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ ഗ്രാമിന് 2,815 രൂപയായിരുന്നു നിരക്ക്. ഈ ആഴ്ച്ചയിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ മൂന്നിനായിരുന്നു. ഗ്രാമിന് 2,805 രൂപയായിരുന്നു അന്നത്തെ വില്‍പ്പന വില.
" />
Headlines