10 വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നത് ജീവകാരുണ്യ പ്രവര്‍ത്തനം ഇ.പി.ജയരാജന്‍

February 9, 2021 0 By Editor

തിരുവനന്തപുരം:10 വര്‍ഷം ജോലി ചെയ്തവരെ പിരിച്ചുവിടാനാകില്ല. അവരെ സ്ഥിരപ്പെടുത്തുകയാണ് വേണ്ടതെന്ന് മന്ത്രി ഇ.പി.ജയരാജന്‍.അത് ജീവകാര്യണ്യപ്രവര്‍ത്തനമാണെന്നും മന്ത്രി പറഞ്ഞു. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ’10 ഉം 20 ഉം വര്‍ഷം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തവരെ പിരിച്ചുവിടാന്‍ പറ്റുമോ….ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണത്. ആ പോസ്റ്റുകളൊന്നും പി.എസ്.സി തസ്തികകളല്ല. ഇവരെ സ്ഥിരപ്പെടുത്തുക എന്നുള്ളതല്ലാതെ മറ്റൊരു നടപടിയും ആര്‍ക്കും സ്വീകരിക്കാനാവില്ല. അതുകൊണ്ട് അവരുടെ കുടുംബം സുരക്ഷിതമാക്കി ആ കുടുംബങ്ങളെങ്കിലും മര്യാദക്ക് കഴിയട്ടെ. അതിനെ നശിപ്പിക്കാന്‍ പുറപ്പെടരുത്.

ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു പാര്‍ട്ടിക്കും അതിനെ എതിര്‍ക്കാന്‍ സാധിക്കില്ല’ എന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നിരിക്കുകയാണ്. എല്ലാവര്‍ക്കും ജോലി നല്‍കുക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.