ജെഡിഎസ് -കോണ്‍ഗ്രസ് സഖ്യ ബജറ്റ്: പ്രതീക്ഷയോടെ കര്‍ഷക സമൂഹം

July 1, 2018 0 By Editor

ജെഡിഎസ് -കോണ്‍ഗ്രസ് സഖ്യത്തിന്റെ ബജറ്റ് പ്രഖ്യപനം വളരെ പ്രതീക്ഷയോടെയാണ് പൊതു ജനം കാണുന്നത്. കര്‍ഷകര്‍ക്ക് ഈ ബജറ്റ് ആശ്വാസകരമായിരിക്കുമെന്നാണ് സൂചന. കാര്‍ഷിക വായ്പ എഴുതിതള്ളാനുള്ള തീരുമാനവും ബജറ്റിലുണ്ടാകുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള് പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച ചര്‍ചകള്‍ അവസാന ഘട്ടത്തിലാണ്.എന്നാല്‍ കര്‍ഷകരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളേണ്ടയെന്നതരത്തിലുള്ള അഭിപ്രായവുമുയരുന്നുണ്ട്.

സാമ്ബത്തിക ബാധ്യത മുന്നില്‍ക്കണ്ട് ഇതിന് നിയന്ത്രണം വേണമെന്നാണ് ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നത്. 10,000 കോടിയുടെ കടാശ്വാസം നല്‍കാമെന്നാണ് ഇപ്പോഴത്തെ ധാരണ.സംസ്ഥാനത്തെ 84 ലക്ഷം കര്‍ഷകര്‍ വിവിധ ബാങ്കുകളില്‍ നിന്നായി എടുത്തത് 1.21 ലക്ഷം കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ മൊത്ത അഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും. പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ 45 ബാങ്കുകളാണ് വായ്പ നല്‍കിയത്.

ഇതില്‍ കാര്‍ഷിക വിളകള്‍ക്കായി നല്‍കിയ വായ്പകള്‍ എഴുതിത്തള്ളുമെന്നായിരുന്നു ജനതാദള്‍ നല്‍കിയ വാഗ്ദാനം.ഇതിനായി ഏകദേശം 35000 കോടി രൂപ മാറ്റി വയ്‌ക്കേണ്ടി വരും.അതേസമയം ഇതേ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്.കര്‍ഷകര്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് വേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമായ്യ അഭിപ്രായപ്പെടുന്നു.അതുപോലെ തന്നെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 50,000 രൂപയുടെ കടാശ്വാസം നല്‍കിയ സാഹചര്യത്തില്‍ വീണ്ടും ഇതേ നടപടി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടുന്നു.