എൽ.ഡി.എഫ് കുടുംബ സംഗമങ്ങൾക്ക് ഇന്ന് ധർമ്മടത്ത് തുടക്കം

എൽ.ഡി.എഫ് കുടുംബ സംഗമങ്ങൾക്ക് ഇന്ന് ധർമ്മടത്ത് തുടക്കം

October 7, 2023 0 By Editor

കണ്ണൂര്‍: വിവാദങ്ങൾക്കിടെ സർക്കാരിന്‍റെ വികസന നേട്ടങ്ങൾ വിശദീകരിക്കാൻ കുടുംബ സംഗമങ്ങളുമായി എൽ .ഡി എഫ് . ആദ്യ കുടുംബ സംഗമത്തിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഇന്ന് തുടക്കമാകും. അഞ്ച് ദിവസങ്ങളിലായി 29 കുടുംബ സംഗമങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്‍റെ വികസന നേട്ടങ്ങൾ ജനങ്ങളോട് നേരിട്ട് വിശദീകരിക്കുകയാണ് കുടുംബ സംഗമങ്ങളുടെ ലക്ഷ്യം. എൽ.ഡി.എഫ് എം.എൽ.എമാർ അതാത് മണ്ഡലങ്ങളിലെ മുഴുവൻ ബൂത്തുകളിലും കുടുംബ സംഗമങ്ങളിൽ പങ്കെടുക്കണമെന്നാണ് തീരുമാനം.