ആരാധകര്‍ക്കിടയില്‍ ആവേശമായി ലാലേട്ടന്റെ  ‘ആറാട്ട്’  പോസ്റ്റര്‍

ആരാധകര്‍ക്കിടയില്‍ ആവേശമായി ലാലേട്ടന്റെ ‘ആറാട്ട്’ പോസ്റ്റര്‍

December 6, 2020 0 By Editor

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആറാട്ട്’. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ആറാട്ടില്‍ അവതരിപ്പിക്കുന്നത്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ റിലീസ് ചെയ്തിരാക്കുകയാണ്. മോഹന്‍ലാലിന്റെ സ്റ്റൈലന്‍ എന്‍ട്രിയാണ് പോസ്റ്ററില്‍. കാറില്‍ നിന്ന് ഇറങ്ങുന്ന മോഹന്‍ലാലാണ് പോസ്റ്ററില്‍ കാണുന്നത്. മോഹന്‍ലാലിന്റെ മുഖം കണുന്നില്ലെങ്കിലും ആരാധകര്‍ക്കിടയില്‍ ആവേശമാവുകയാണ് ഈ പോസ്റ്റര്‍.
കറുത്ത നിറത്തിലുള്ള വിന്റേജ് ബെന്‍സ് കാറിലാണ് മോഹന്‍ലാല്‍ എത്തുക. ഏറെ പ്രാധാന്യത്തോടെയാണ് ഈ വാഹനം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.


ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ഗണേഷ് കുമാര്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, റിയാസ്ഖാന്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, റോണി, ബിജു പപ്പന്‍, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, നേഹ സക്‌സേന തുടങ്ങി ഒരു നീണ്ട താരനിരന്നെ ചിത്രത്തിലെത്തുന്നുണ്ട്.
കൊല്ലംകോട്, ഒറ്റപ്പാലം, പാലക്കാട്, ഹൈദരാബാദ് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം വിജയ് ഉലകനാഥ് നിര്‍വഹിക്കുന്നു. കലാസംവിധാനം- ജോസഫ് നെല്ലിക്കല്‍, സംഗീതം- രാഹുല്‍ രാജ്, എഡിറ്റര്‍- സമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സ്‌റ്റെഫി സേവ്യര്‍, അരോമ മോഹനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.