ശബരിമല പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ കൊണ്ടുള്ള  യു.ഡി.എഫിന്റെ ധര്‍ണ ഇന്ന്

ശബരിമല പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ കൊണ്ടുള്ള യു.ഡി.എഫിന്റെ ധര്‍ണ ഇന്ന്

December 17, 2018 0 By Editor

തിരുവനന്തപുരം: ശബരിമല പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ കൊണ്ട് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് സെക്രട്ടേയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്‌ട്രേറ്റുകള്‍ക്കുമുന്നിലും ധര്‍ണ നടത്തും.ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുക, സര്‍ക്കാര്‍ ചെലവിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും വര്‍ഗീയമതില്‍ സംഘടിപ്പിക്കരുത് എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ.

സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് കെ. മുരളീധരന്‍ എം.എല്‍.എയും ആലപ്പുഴ ആര്‍.എസ്.പി. നേതാവ് എ.എ. അസീസ്, കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയും കേരള കോണ്‍ഗ്രസ് (ജേക്കബ് ) നേതാവ് ജോണി നെല്ലൂരും പങ്കെടുക്കും.

ഇടുക്കിയില്‍ പി.ജെ. ജോസഫും, എറണാകുളത്ത് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും തൃശൂരില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പിയും, പാലക്കാട് വി.എസ്. വിജയരാഘവന്‍ എക്‌സ്. എം.പിയും, മലപ്പുറത്ത് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീര്‍, വയനാട് മുന്‍മന്ത്രി പി. ശങ്കരനും, കണ്ണൂരില്‍ കെ.സി. ജോസഫ് എം.എല്‍.എയും, കാസര്‍ഗോഡ് കെ.എം.ഷാജി എം.എല്‍.എയും ധര്‍ണ ഉദ്ഘാടനം ചെയ്യും