തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം: ഡി എം കെ നേതാവ് എം കെ സ്റ്റാലിനെ പൊലീസ് തടഞ്ഞു

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം: ഡി എം കെ നേതാവ് എം കെ സ്റ്റാലിനെ പൊലീസ് തടഞ്ഞു

June 23, 2018 0 By Editor

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് ഡി എം കെ നേതാവ് എം കെ സ്റ്റാലിനെ പൊലീസ് തടഞ്ഞു. ശനിയാഴ്ചയാണ് സംഭവം. നാമക്കലില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ ഡി എം കെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു സ്റ്റാലിന്റെ പ്രതിഷേധം.

തങ്ങള്‍ ധാരാളം നേതാക്കള്‍ക്ക് കരിങ്കൊടി കാണിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി ഉള്‍പ്പടെ എന്നാലും ഇത്തരത്തില്‍ ഡി എം കെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ചരിത്രമുണ്ടായിട്ടില്ല. അതിനാല്‍ ഗവര്‍ണര്‍ രാജിവയക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പളനിസ്വാമിയും, ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവും ഒരിക്കലും ഗവര്‍ണര്‍ക്ക് എതിരെ തിരിയില്ലെന്നും കാരണം അവരുടെ അഴിമതിയെ കുറിച്ച് ഗവര്‍ണര്‍ക്ക് നല്ല ബോധ്യമുണ്ടെന്നും സ്റ്റാലിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

192 ഡി എം കെ പ്രവര്‍ത്തകരെയാണ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്.