നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം നിയന്ത്രണം വിട്ട് പുറത്തേയ്ക്ക് നീങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചേ 4.30ന് കുവൈറ്റ് എയര്‍വേയ്‌സ് ലാന്‍ഡ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ലാന്‍ഡ് ചെയ്യുമ്പോള്‍ പെട്ടെന്നുണ്ടായ കാറ്റിലും, മഴയിലും പൈലറ്റിന് റണ്‍വേ വ്യകതമാകാതിരുന്നതാണ് വിമാനം നിയന്ത്രണം വിടാന്‍ കാരണം. തലനാരിഴയ്ക്കാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. റണ്‍വേയുടെ അരികിലുള്ള 8 ലൈറ്റുകള്‍ തകര്‍ന്നിട്ടുണ്ട്. വിമാനത്തിന്റെ പുറകിലെ ഒരു ടയര്‍ പൊട്ടി. അതേസമയം, പൈലറ്റ് നിയന്ത്രണം വീണ്ടെടുത്ത് യാത്രക്കാരെ സുരക്ഷിതമായി ടെര്‍മിനലില്‍ ഇറക്കി.
" />
Headlines