ടെലികോം സെക്ടറിലെ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനയില്ല

ടെലികോം സെക്ടറിലെ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനയില്ല

April 12, 2018 0 By Editor

മുംബൈ: കടുത്ത മത്സരം നേരിടുന്ന ടെലികോം സെക്ടറിലെ ജീവനക്കാര്‍ക്ക് ഈവര്‍ഷം ശമ്പളവര്‍ധനയില്ല. ബോണസില്‍ 50 ശതമാനത്തോളം കുറവുംവരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 30 മുതല്‍ 40 ശതമാനംവരെ ജീവനക്കാരെയാണ് ഇത് കാര്യമായി ബാധിക്കുക. 2018ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം കുത്തനെ ഇടിഞ്ഞതാണ് കമ്പനികള്‍ക്ക് തിരിച്ചടിയായത്. ചെലവു ചുരുക്കാനും ജീവനക്കാരെ പിരിച്ചുവിടുന്നതിനും നിര്‍ബന്ധിതരായിരിക്കുകയാണ് കമ്പനികള്‍. രണ്ടു ലക്ഷത്തോളം പേരാണ് ഈ മേഖലയില്‍ ജോലിചെയ്യുന്നത്.

കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 2016 സെപ്റ്റംബറില്‍ ജിയോ ഇന്‍ഫോകോം രംഗത്തെത്തിയതാണ് സെക്ടറിനാകെ തിരിച്ചടിയായത്. ടവര്‍ കമ്പനികള്‍ ഉള്‍പ്പടെയുള്ള ടെലികോം മേഖല കടുത്ത പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.