തേനി: കേരള-തമിഴ്നാട് അതിര്‍ത്തിയായ തേനിയില്‍ ദളിത്-മുസ്ലിം സംഘട്ടനം. 30 പേര്‍ക്ക് പരിക്ക്. മുസ്ലിങ്ങളുടെ 50 വീടുകള്‍ തകര്‍ത്തു. മൂന്നു വാഹനങ്ങള്‍ കത്തിച്ചു. സംഘര്‍ഷാവസ്ഥ തുടരുകയാണ്. പരിക്കേറ്റവരെ ജയമംഗളം, പെരിയാകുളം സര്‍ക്കാര്‍ ആശുപത്രികളിലാക്കി. പ്രായമായി മരിച്ച വണ്ണിയമ്മാളിന്റെ ജഡം വഹിച്ചുകൊണ്ടുള്ള അന്ത്യയാത്ര പെരിയാകുളത്തെ ബൊമ്മിനായിക്കപ്പട്ടി ഗ്രാമത്തില്‍ നിശ്ചയിച്ചു. യാത്ര കടന്നു പോകേണ്ടത് മുസ്ലിം തെരുവിലൂടെയായിരുന്നു. ഇതെച്ചൊല്ലിയുള്ള തര്‍ക്കവും വഴക്കും ശനിയാഴ്ച രൂക്ഷ സംഘട്ടനത്തിലെത്തുകയായിരുന്നു. ഗ്രാമത്തിലെ മരണവേളയില്‍ അന്ത്യയാത്ര നടക്കാറുള്ള പതിവു വഴിയില്‍ അതേസമയം മറ്റൊരു അന്ത്യയാത്ര നടക്കുന്നതിനാലാണ് ഈ...
" />
Headlines