കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് 102 റണ്‍സിന്റെ കൂറ്റന്‍ ജയം. യുവതാരം ഇഷാന്‍ കിഷാന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് മുംബൈക്ക് മികച്ച വിജയം സമ്മാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ച മുംബൈ പ്ലേ ഓഫ് സാധ്യത സജീവമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവും(36) എവിന്‍ ലൂയിസും(18) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ ബോര്‍ഡ് 46 ല്‍ നില്‍ക്കെ പീയുഷ് ചൗളയടെ പന്തില്‍ ലൂയിസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്....
" />
New
free vector