താനൂര്‍ മിന്നലേറ്റ് വീട് കത്തി നശിച്ചു

താനൂര്‍ മിന്നലേറ്റ് വീട് കത്തി നശിച്ചു

September 28, 2018 0 By Editor

താനൂര്‍: എടക്കടപ്പുറം മൂന്ന്പള്ളിക് സമീപം മിന്നലേറ്റ് വീട് ഭാഗികമായി കത്തി നശിച്ചു. മങ്കിച്ചന്റെ പുരക്കല്‍ ഖൈറുന്നീസയുടെ വീടാണ് ഭാഗികമായി കത്തി നശിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.

സംഭവം നടക്കുമ്‌ബോള്‍ വീട്ടില്‍ ആളില്ലാത്തതിനാല്‍ ആളപായമില്ല. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. വീട്ടിനകത്തുണ്ടായിരുന്ന അലമാരയ്ക്കും തീ പിടിച്ചു. വില പിടിപ്പുള്ള രേഖകളും, വീടു പണിക്കായി സൂക്ഷിച്ച പണവും, മക്കളുടെ പാഠപുസ്തകങ്ങളും, വസ്ത്രങ്ങളുമെല്ലാം കത്തിയതില്‍ ഉള്‍പ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.