തരി കഞ്ഞി ഇല്ലാതെ എന്ത് നോമ്പ് തുറ

May 18, 2018 0 By Editor

റംസാനില്‍ നോമ്പുതുറ വിഭവങ്ങളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണല്ലോ തരികഞ്ഞി. എളുപ്പത്തില്‍ രുചികരമായ തരികഞ്ഞി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.

ആവശ്യമായ സാധനങ്ങള്‍ :

റവ -അരക്കപ്പ്
പശുവിന്‍ പാല്‍- 1കപ്പ്
തേങ്ങാപ്പാല്‍ -1 കപ്പ്
പഞ്ചസാര – പാകത്തിന്
ഏലയ്ക്ക – മൂന്നെണ്ണം പൊടിച്ചത്
അണ്ടിപ്പരിപ്പ് – 100 ഗ്രാം
ഉണക്ക മുന്തിരി – പത്തോ പതിനഞ്ചോ എണ്ണം
ചുവന്നുള്ളി അരിഞ്ഞത് -1ടീസ്പൂണ്‍
നെയ്യ്- 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം :

ഒന്നുമുതല്‍ അഞ്ചുവരെയുള്ള ചേരുവകള്‍ ചേര്‍ത്ത് തിളപ്പിക്കുക. തിളക്കുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കണം. തിളച്ചുകഴിഞ്ഞാല്‍ അടുപ്പില്‍നിന്നും മാറ്റുക. ശേഷം നെയ്യ് ചൂടാക്കി അതിലേയ്ക്ക് ചെറിയ ഉള്ളിയും അണ്ടിപ്പരിപ്പും, മുതിരിയും ചേര്‍ത്ത് വറുത്ത് തിളപ്പിച്ചുവച്ച കഞ്ഞിയിലേയ്ക്ക് ഒഴിയ്ക്കുക. ഇളം ചൂടോടെ ഉപയോഗിക്കുക. ഉണക്ക മുന്തിരി നെയ്യില്‍ മൂപ്പിച്ച് ഇടുന്നതിന് പകരം ആദ്യത്തെ അഞ്ചു ചേരുവകള്‍ തിളപ്പിക്കുന്നതിനൊപ്പം ഞെരടിച്ചേര്‍ത്ത് തിളപ്പിച്ചാല്‍ രുചിയേറും.