എടപ്പാള്‍: പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയറ്ററില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഹാര്‍ഡ് ഡിസ്‌കും കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കോടതിക്ക് കൈമാറി. ഇവ അടുത്ത ദിവസം ഫെ!ാറന്‍സിക് ലാബിലേക്ക് അയച്ച് വിശദ പരിശോധന നടത്തും. കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണിത്. മഞ്ചേരി പോക്‌സോ സെഷന്‍സ് കോടതിയിലാണ് അന്വേഷണച്ചുമതലയുള്ള ഡിസിആര്‍ബി ഡിവൈഎസ്പി ഷാജി വര്‍ഗീസ് ഇന്നലെ ഇവ സമര്‍പ്പിച്ചത്. ആദ്യഘട്ട അന്വേഷണം ഇതിനോടകം പൂര്‍ത്തീകരിച്ചു. പിടിയിലായ പ്രതികള്‍, സസ്‌പെന്‍ഷനിലായ എസ്‌ഐ, ചങ്ങരംകുളം സ്റ്റേഷനിലെ മറ്റു പെ!ാലീസുകാര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍,...
" />
Headlines