എടപ്പാള്‍: തിയറ്ററില്‍ ബാലിക പീഡനത്തിനിരയായ കേസ് കൈകാര്യം ചെയ്തതില്‍ ചങ്ങരംകുളം പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചതായി അന്വേഷണസംഘം കണ്ടെത്തി. ഏപ്രില്‍ 25ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പീഡനവിഷയം സംബന്ധിച്ച വിവരങ്ങളും പീഡനദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവും ചങ്ങരംകുളം സ്റ്റേഷനില്‍ നല്‍കിയിരുന്നു. വിവരങ്ങളില്‍ സംഭവസ്ഥലത്തെക്കുറിച്ച് പറയുന്നില്ലെന്ന് സൂചിപ്പിച്ച് 26ന് സ്റ്റേഷനില്‍നിന്ന് ബന്ധപ്പെട്ടപ്പോള്‍ എടപ്പാളിലെ തിയറ്ററാണ് സംഭവസ്ഥലമെന്ന മറുപടി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍ പീഡനത്തിനിരയായ കുട്ടി, പ്രതി, ഒപ്പമുള്ള സ്ത്രീ എന്നിവരെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളില്ലാത്തതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന് വൈകിയതെന്ന...
" />
Headlines